ന്യൂഡല്‍ഹി: ഇ പി ജയരാജനെതിരായ ആരോപണം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് സിപിഎം പിബി നിര്‍ദേശം. വിഷയം പൊതു സമൂഹത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കരുത്. ഇപി ജയരാജനെതിരായ ആരോപണത്തില്‍ തുടര്‍നടപടി സംസ്ഥാന ഘടകം തീരുമാനിക്കട്ടെയെന്ന് പിബി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
രാവിലെ പിബി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇപിക്കെതിരായ ആരോപണം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് നേതാക്കള്‍ പ്രസ്താവനകളിലൂടെ വിവാദം വഷളാക്കരുതെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്. പാര്‍ട്ടിക്കകത്ത് വിഷയം ചര്‍ച്ച ചെയ്ത് നടപടി വേണമെങ്കില്‍ എടുക്കണം.
കേന്ദ്ര നേതൃതലത്തില്‍ വിശദമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ വേണമെങ്കില്‍ പിന്നീട് നടത്താം. ഈ വിഷയത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ചേരിതിരിവിലേക്ക് പോകരുതെന്നും പിബി യോഗത്തില്‍ നേതാക്കള്‍ നിര്‍ദേശിച്ചു. വിഭാഗീയതയുടെ അന്തരീക്ഷം ഇനി ഉണ്ടാകാന്‍ അവസരമൊരുക്കരുതെന്നും കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ പിബിയില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല.
ഇ പി ജയരാജനെതിരെ വിജിലന്‍സിന് പരാതി
അതിനിടെ, ആരോപണവിധേയനായ ഇ പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കി. ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യം. മന്ത്രിയായിരുന്ന കാലത്ത് ഇ പി ജയരാജൻ സ്വാധീനം ഉപയോഗിച്ച് ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ആണ് പരാതി നല്‍കിയത്. വിജിലന്‍സിന് പുറമെ, അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് മന്ത്രി, കലക്ടര്‍ തുടങ്ങിയവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് റിസോര്‍ട്ട് നിര്‍മാണത്തിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates