സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു

സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഭൂപടത്തില്‍ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ അടുത്ത മാസം ഏഴിനുള്ളില്‍ പരാതി നല്‍കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് കരട് ഭൂപടം പുറത്തിറക്കിയത്. ഇതില്‍ അപാകതകള്‍ ഉണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചത്.

അതിനിടെ, വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ബഫര്‍ സോണിന്റെ ആഘാതം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വേയില്‍ കടന്നുകൂടിയിരിക്കുന്ന പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ധ സമിതിയുടെ കര്‍ത്തവ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com