അഡ്വ. ടിപി ഹരീന്ദ്രന്‍ ഫെയ്‌സ്ബുക്ക്‌
അഡ്വ. ടിപി ഹരീന്ദ്രന്‍ ഫെയ്‌സ്ബുക്ക്‌

'ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടു തന്നെ'; ആരോപണത്തില്‍ ഉറച്ച് ഹരീന്ദ്രന്‍

തനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. പ്രസ്താവന ആരുടെയും പ്രേരണയിലല്ല.  ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല താന്‍. 

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്തിയില്ല. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരായ വകുപ്പ് മാറിയത് എങ്ങനെയെന്നും ഹരീന്ദ്രന്‍ ചോദിച്ചു. 

തനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. പ്രസ്താവന ആരുടെയും പ്രേരണയിലല്ല.  ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ഒരു പൗരന്‍ എന്ന നിലയില്‍ ഉണ്ടായ  ധാര്‍മ്മിക രോഷംമൂലമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അത്തരത്തില്‍ പ്രയോഗം നടത്തിയത്. തെണ്ടിത്തരം എന്നുപറഞ്ഞാല്‍ എന്താണ് കുഴപ്പം. ഒരു ലീഗ് നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ കെ സുധാകരന്‍ തന്നെ വിളിച്ചിരുന്നു. ഇങ്ങനെയൊന്ന് പറയേണ്ടിയിരുന്നില്ലെന്ന് പറഞ്ഞതായും ഹരീന്ദ്രന്‍ പറഞ്ഞു.

ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് ഡിവൈഎസ്പി സുകുമാരന്‍ നിയമോപദേശം തേടിയത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് എല്ലാ അധികാരവും. അയാള്‍ക്ക് ആരോടും നിയമോപദേശം തേടാം. അത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവണമെന്നില്ല. മുന്‍ ഡിവൈഎസ്പി ഇക്കാര്യം നിഷേധിച്ചത് അദ്ദേഹത്തിന്റെ പരിമിതി മൂലമാണ്. ആ സാഹചര്യം താന്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിട്ടയര്‍മെന്റ് കാലത്ത് സമാധാനപരമായി വീട്ടിലിരിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. 

രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടി അഡ്ജ്‌സറ്റ്‌മെന്റിന്റെ ആളാണെന്ന് സമൂഹത്തില്‍ ഇങ്ങനെ മുഴങ്ങി കേള്‍ക്കുന്ന ആരോപണമല്ല?. ലീഗില്‍ മഹാന്‍മാരായ മറ്റ് നേതാക്കള്‍ ഉണ്ട്. അവര്‍ക്കെതിരെ അത്തരം ആരോപണം ഉയരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തില്‍ മാന്യത എന്ന് പറയുന്ന എന്നൊന്നുണ്ട്. ഷൂക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷിച്ചപ്പോഴാണ് അതിന്റെ ചിത്രം മാറിയത്. 

ഷുക്കൂര്‍ വധത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടത് ജയരാജനെ പോലുള്ള നേതാവിനെ ഇത്തരത്തില്‍ വലിയ വകുപ്പ് ഇട്ട് അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ കത്തുമെന്ന് പറഞ്ഞാണ്. ഇത് വളരെ വിവേകബോധത്തോടെയാണെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നു രാഷ്്ട്രീയ പരമായ കൊടുക്കല്‍ വാങ്ങല്‍ മൂലമാണെന്ന്. താന്‍ ഇതാണ് വിശ്വസിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇന്ന് കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് ജയരാജനെതിരെ വധക്കുറ്റം ചുമത്താതിരുന്നത്. അല്ലാതെ കണ്ണൂര്‍ കത്തുമെന്നുള്ളത് ഒഴിവാക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com