ആയുധങ്ങള്‍ ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍; മുബാറക്ക് പിഎഫ്‌ഐയുടെ കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് എന്‍ഐഎ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2022 02:05 PM  |  

Last Updated: 30th December 2022 02:05 PM  |   A+A-   |  

nia

ചിത്രം: എഎന്‍ഐ

 

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനിടെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 20 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. ഇയാള്‍ പിഎഫ്‌ഐയിലെ കൊലപാതക സ്‌ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തി.

ആയോധന കല പരിശീലിച്ച ഇയാള്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് മഴുവും വാളും ഉള്‍പ്പെടെ കണ്ടെടുത്തു. ബാഡ്മിന്റണ്‍ റാക്കറ്റിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇയാളുടെ ഭാര്യയും അഭിഭാഷകയാണ്. 

മുബാറക്കിന്റെ വൈപ്പിന്‍ എടവനക്കാട്ടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് പത്തംഗ എന്‍ഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്ക് ശേഷം മുബാറക്കിനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ