നാളെ പുറപ്പെടേണ്ട എറണാകുളം– ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് റദ്ദാക്കി; നേത്രാവതി പനവേലിൽ യാത്ര അവസാനിപ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 09:00 PM  |  

Last Updated: 01st February 2022 09:00 PM  |   A+A-   |  

trains cancelled

പ്രതീകാത്മക ചിത്രം

 

കൊച്ചി: ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം– ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് റദ്ദാക്കി. ആറിനും സർവീസുണ്ടാകില്ല. ലോകമാന്യതിലക്– എറണാകുളം തുരന്തോ 5, 8 തീയതികളിൽ റദ്ദാക്കി. 

ലോകമാന്യതിലക്– കൊച്ചുവേളി എക്സ്പ്രസ് 5ന് സർവീസുണ്ടാകില്ല. കൊച്ചുവേളി– ലോകമാന്യതിലക് എക്സ്പ്രസ് ഏഴിനും റദ്ദാക്കി. 

അതേസമയം, 3, 4, 5, 6 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം– ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് പനവേലിൽ യാത്ര അവസാനിപ്പിക്കും. 

5, 6, 7, 8 തീയതികളിൽ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി, പനവേലിൽ നിന്നു യാത്ര തുടങ്ങും. ആറിനുള്ള കൊച്ചുവേളി– ലോകമാന്യതിലക് എക്സ്പ്രസും പനവേലിൽ യാത്ര അവസാനിപ്പിക്കും. ഏഴിനുള്ള ലോകമാന്യതിലക്–കൊച്ചുവേളി ട്രെയിൻ പനവേലിൽ നിന്നു പുറപ്പെടും.