ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവര്‍ മീന്‍വലയില്‍ കുരുങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 10:19 PM  |  

Last Updated: 07th February 2022 10:19 PM  |   A+A-   |  

deadbody

പ്രതീകാത്മക ചിത്രം

 

ഇടുക്കി: ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവര്‍ മീന്‍വലയില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന മൂങ്ങാമാക്കല്‍ ബിനോയ് തോമസിനെയാണ് ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് സ്വരാജ് ചന്ദ്രന്‍ സിറ്റിക്ക് സമീപം ജലാശയത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പുറത്തെടുക്കുമ്പോള്‍ കാലുകള്‍ മീന്‍ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ വാഹനത്തിനായതിനാല്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് സുചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.