മിനിമം പത്ത് രൂപ; രാത്രി യാത്രയ്ക്ക് 14; ബസ് ചാർജ് വർധന ഉടൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 08:15 AM  |  

Last Updated: 08th February 2022 08:15 AM  |   A+A-   |  

bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 

മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വർധിപ്പിക്കും. രാത്രി യാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയ്ക്ക് സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക.

വിദ്യാർത്ഥികളുടെ കൺസെഷൻ രണ്ട് രൂപയിൽ നിന്നു അഞ്ച് രൂപയായി ഉയർത്തും. ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന നടപ്പിലാക്കാൻ ഒരുങ്ങുന്നത്.