ഉത്സവത്തിന് ഇടയില്‍ സ്ത്രീകളെ ശല്യം ചെയ്തു; കടിച്ചും മര്‍ദിച്ചും വനിതാ എസ്‌ഐക്ക് നേരെയും ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 08:02 AM  |  

Last Updated: 08th February 2022 08:02 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


കൊട്ടിയം: ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിൽ സ്ത്രീകളെ ശല്യം ചെയ്തയാൾ പൊലീസിനെ ആക്രമിച്ചു. പിടികൂടാനെത്തിയ വനിതാ എസ്ഐയെയും പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ഇയാൾ ആക്രമിച്ചത്. മർദിക്കുകയും കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. 

കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ ശ്യാമയ്ക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. പന്നിമൺ തൊടിയിൽ വീട്ടിൽ നന്ദനാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.30ന് ഉമയനല്ലൂർ പന്നിമൺ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലാണ് സംഭവം. മദ്യലഹരിയിൽ ഇവിടെ എത്തിയ നന്ദൻ സ്ത്രീകളെ ശല്യം ചെയ്യുന്നതായി നാട്ടുകാർ പൊലീസിനെ ഫോണിൽ വിളിച്ചു പരാതിപ്പെട്ടു. 

സംഭവസ്ഥലത്ത് എത്തിയ എസ്‌ഐയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു കസ്റ്റഡിയിലെടുത്തതോടെ നന്ദൻ പ്രകോപിതനായി 
ഇവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയത്.