ലോകായുക്ത ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 10th February 2022 11:06 AM  |  

Last Updated: 10th February 2022 11:06 AM  |   A+A-   |  

HIGHCOURT

ഫയല്‍ ചിത്രം

 

കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. 

രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘാടന വിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പൊതുപ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാര്‍ ചൂണ്ടാക്കാട്ടിയത്. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 

ദുരിതാശ്വാസ  ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തിയാണ് ഓര്‍ഡിനന്‍സിന് എതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.  ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള  ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെയാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്. 

ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയില്‍ നിന്ന് തന്നെ ഓര്‍ഡിനന്‍സിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.