സ്വപ്‌നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കത്ത്

സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരികെ നൽകണം എന്ന് നിർദേശിച്ച്  പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് സർക്കാർ കത്ത് നൽകി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി സർക്കാർ. സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരികെ നൽകണം എന്ന് നിർദേശിച്ച്  പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് സർക്കാർ കത്ത് നൽകി. കെഎസ്ഐടിഐഎൽ ആണ് കത്തയച്ചത്. 

തുക തിരിച്ചുനൽകിയാൽ മാത്രമാണ് കൺസൽറ്റൻസി ഫീസ് നൽകുക എന്ന് കത്തിൽ പറയുന്നു. 19 ലക്ഷം രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി നൽകിയത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സാണ് എന്ന കൺസൽറ്റൻസി കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. വ്യാജ രേഖ ഉപയോഗിച്ച് നിയമനം നേടിയതിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്.  എം.ശിവശങ്കർ, കെഎസ്ടിഐഎൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ.

എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതിയുണ്ടാക്കിയെന്ന കേസിൽ സ്വപ്നാ സുരേഷിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം വ്യാഴാഴ്ച സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്നയുൾപ്പെടെ പത്ത് പ്രതികളുണ്ട്. എയർ ഇന്ത്യാ സാറ്റ്സ് എച്ച്.ആർ മാനേജറായിരിക്കെ വ്യാജ പീഡന പരാതിയുണ്ടാക്കിയെന്ന 2016ൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com