കേരള എക്പ്രസിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു
By സമകാലിക മലയാളം ഡെസ്ക് | Published: 12th February 2022 05:28 PM |
Last Updated: 12th February 2022 05:28 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.
ആളപായമില്ല. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി.
കഴിഞ്ഞ ദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.