മണിക്കൂറുകളോളം കറുത്തൊഴുകി പെരിയാര്‍; രാസമാലിന്യം കലര്‍ന്നതോടെ വന്‍ ദുര്‍ഗന്ധവും

പെരിയാറിലേക്കു വൻതോതിൽ രാസമാലിന്യം ഒഴുക്കിയതോടെയാണ് പെരിയാറിന്റെ നിറം കറുത്തത്
മണിക്കൂറുകളോളം കറുത്തൊഴുകി പെരിയാര്‍; രാസമാലിന്യം കലര്‍ന്നതോടെ വന്‍ ദുര്‍ഗന്ധവും


ഏലൂർ: രണ്ടര മണിക്കൂറോളം കറുത്ത നിറത്തിൽ ഒഴുകി പെരിയാർ. പെരിയാറിലേക്കു വൻതോതിൽ രാസമാലിന്യം ഒഴുക്കിയതോടെയാണ് പെരിയാറിന്റെ നിറം കറുത്തത്. വലിയ ദുർഗന്ധവും പരന്നു. 

മത്സ്യങ്ങൾക്ക് ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടായി. അഗ്നിരക്ഷാ സേനയുടെ ബോട്ട് കടത്തിവിടുന്നതിനു 11.15നു പാതാളം റഗുലേറ്റർ ബ്രി‍ജിന്റെ 4 ഷട്ടറുകൾ തുറന്നതോടെ മാലിന്യം വ്യാപിച്ചു. ഇതോടെ പാലത്തിന്റെ മേൽത്തട്ടിലും താഴേത്തട്ടിലും പുഴ കറുത്ത നിറത്തിലായി.

മാലിന്യം കലര്‍ന്നത് എടയാര്‍ വ്യവസായ മേഖലയോട് ചേര്‍ന്ന്‌

എടയാർ വ്യവസായമേഖലയോടു ചേർന്നാണു പുഴയിലേക്കു മാലിന്യം കലർന്നിരിക്കുന്നത്. പുഴയുടെ നിറം മാറിയത് നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പിസിബി) സർവീലൻസ് സംഘം എത്തിയതു 2 മണിക്കൂറോളം വൈകിയാണ്. 

സർവീലൻസ് സംഘം പുഴയിൽ നിന്നു മലിനജലത്തിന്റെ സാംപിൾ ശേഖരിച്ചു മടങ്ങി. എന്നാൽ മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ പിസിബിക്കു കഴിഞ്ഞിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com