കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നു പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, പണവും സ്വര്‍ണവും കവര്‍ന്നു: യുവാവ് പിടിയില്‍

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ ആര്‍ അജിത്ത് (21) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ ജനുവരി രാത്രി 11ന് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്നാണ് കേസ്.  പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് അജിത്ത് ഒരു പവന്റെ സ്വര്‍ണവും 4000 രൂപയും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com