സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവ്‌

സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസിന് ഒരു വർഷം തടവ് ശിക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്:  സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസിന് ഒരു വർഷം തടവ് ശിക്ഷ.  ജൈനിമേട് ഇഎസ്ഐ ആശുപത്രിയിൽ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലാണ് ശിക്ഷ. 

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേട്ട് എം മനീഷാണു ശിക്ഷ വിധിച്ചത്. എൻ എൻ കൃഷ്ണദാസിനും ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന അലക്സാണ്ടർ ജോസിനും കോടതി ഒരു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷയുമാണ് വിധിച്ചത്.  

2015 ലാണു കേസിനാസ്പദമായ സംഭവം. ഇഎസ്ഐ ആശുപത്രിയിൽ നിന്നു ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇരുവരുടെയും നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com