മോഷ്ടിക്കാന്‍ നോക്കിയപ്പോള്‍ പണമില്ല; പോസ്റ്റ് ഓഫീസ് കത്തിച്ചു; പ്രതി പിടിയില്‍

ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫീസ് കത്തിച്ച കേസില്‍ പ്രതി പിടിയില്‍. തൃപ്രയാര്‍ സ്വദേശി സുഹൈല്‍  ആണ് പിടിയിലായത്. മോഷണത്തിനാണ് ഇയാള്‍ പോസ്റ്റ് ഓഫീസില്‍ കയറിയത്. 

എന്നാല്‍ പണമൊന്നും കിട്ടിയില്ല. ഈ ദേഷ്യത്തിന് പോസ്റ്റ് ഓഫീസിന് തീയിടുകയായിരുന്നു എന്ന് പ്രതി സുഹൈല്‍ പൊലീസിനോട് പറഞ്ഞു. ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചിരുന്നു. 

പെരിങ്ങോട്ടുകര സബ് പോസ്റ്റ് ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്.  ഓഫീസിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു. പോസ്റ്റ് ഓഫീസിന്റെ വാതിലുകള്‍ തകര്‍ത്ത നിലയിലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aadhaar
mv govindan
Kerala's Kollam Has Declared 'War' On Lipstick
PM Shree Fact Check
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com