കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളിച്ചു; സ്കൂളിൽ പോകാൻ മടിച്ച കുട്ടിക്ക് അമ്മയുടെ ശിക്ഷ, അറസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 18th February 2022 08:09 AM |
Last Updated: 18th February 2022 08:09 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: സ്കൂളിൽ പോകാൻ മടിച്ച ഒൻപത് വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.
തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28വയസ്സുകാരിയെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷമാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.