കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; 17കാരി ഓടുപൊളിച്ച് പുറത്തുകടന്നു, തിരച്ചില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 07:49 AM  |  

Last Updated: 20th February 2022 07:49 AM  |   A+A-   |  

KUTHIRAVATTOM MENTAL HOSPITAL

ഫയല്‍ ചിത്രം

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. അന്തേവാസിയായ പതിനേഴുകാരിയെ കാണാതായി. ഓടുപൊളിച്ച് രക്ഷപ്പെട്ടതായി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം കാണാതായ യുവാവിനെ ഇന്നലെ രാത്രിയോടെ തന്നെ കണ്ടെത്തി തിരികെ എത്തിച്ചതിന് പിന്നാലെയാണ് മറ്റൊരു അന്തേവാസിയെ കാണാതായ വിവരം പുറത്തുവന്നത്. പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

17കാരിയെ കാണാതായ വിവരം ഇന്ന് രാവിലെയാണ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. അഞ്ചാം വാര്‍ഡില്‍ നിന്നാണ് 17കാരി രക്ഷപ്പെട്ടത്. ഇന്നലെ മാനസികാരോഗ്യകേന്ദ്രത്തിലെ ഏഴാം വാര്‍ഡില്‍ നിന്ന് കാണാതായ യുവാവിനെ ഷൊര്‍ണ്ണൂരില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മാനസികാരോഗ്യകേന്ദ്രത്തില്‍ തിരിച്ചെത്തിച്ചു. പിന്നാലെയാണ് 17കാരിയെ കാണാതായ വിവരം പുറത്തുവന്നത്. 

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച

മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുകയാണ്. ഫെബ്രുവരി 14ന് രണ്ടു അന്തേവാസികളെ കാണാതായി. അതിന് മുന്‍പ് രണ്ടു അന്തേവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. മാനസികാരോഗ്യകേന്ദ്രത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സുരക്ഷാ വീഴ്ചകളെ കുറിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറ്കടര്‍ നാളെ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് 17കാരിയെ കാണാതായത്.