ഓടുന്നതിനിടെ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ചു; ഡ്രൈവറുടെ ആത്മധൈര്യം ദുരന്തം ഒഴിവാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 08:26 AM  |  

Last Updated: 20th February 2022 08:26 AM  |   A+A-   |  

lorry accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഓടുന്നതിനിടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു പോയെങ്കിലും ഡ്രൈവറുടെ ആത്മധൈര്യം ദുരന്തം ഒഴിവാക്കി. നിയന്ത്രണം വിട്ട ലോറി തിരക്കേറിയ ഹോട്ടലിലേക്ക് ഓടിക്കയറുന്നത് തടയാന്‍  കൊച്ചി സ്വദേശിയായ ജുനൈദിന്റെ കഠിനപ്രയത്‌നത്തിനായി.

വെള്ളിയാഴ്ച രാത്രി 9.30ന് കളമശേരി-ഏലൂര്‍ റോഡിലാണു സംഭവം.ഐലന്‍ഡില്‍ നിന്നു ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിലേക്കു ഉപ്പു കയറ്റി പോവുകയായിരുന്ന ലോറിയുടെ പിന്‍ചക്രങ്ങളാണ് ഊരിത്തെറിച്ച് പോയത്.

ഊരിപ്പോയ രണ്ടു ചക്രങ്ങളും ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന സ്‌കൂട്ടറില്‍ തട്ടി റോഡിലേക്കു മറിഞ്ഞുവീണതും രക്ഷയായി. ലോറിയുടെ അടിത്തട്ട് ഉരഞ്ഞു തീയും പുകയും ഉയര്‍ന്നതും പരിഭ്രാന്തി പരത്തി.