കെഎസ്ആര്‍ടിസിയില്‍ ഇനി ഡിപ്പോ കോഡില്ല; ജില്ല തിരിച്ചുള്ള നമ്പര്‍ വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 10:43 AM  |  

Last Updated: 21st February 2022 10:43 AM  |   A+A-   |  

KSRTC

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളെ ഡിപ്പോ തിരിച്ചുകൊണ്ടുള്ള നമ്പര്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നു. ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ഡിപ്പോ കോഡിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം.  


ഇതിനായി നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടത് ഭാ​ഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക. 

തിരുവനന്തപുരം- ടിവി , കൊല്ലം- കെഎൽ , പത്തനംതിട്ട–പിടി- , ആലപ്പുഴ – എഎൽ, കോട്ടയം- കെ ടി, ഇടുക്കി– ഐഡി, എറണാകുളം–ഇകെ , തൃശൂർ–ടിആർ- , പാലക്കാട്– പിഎൽ , മലപ്പുറം- എംഎൽ, കോഴിക്കോട് - കെകെ, വയനാട്– ഡബ്ല്യുഎൻ, കണ്ണൂർ- കെഎൻ, കാസർ​കോട്‌ - കെജി - എന്നീ ഇം​ഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന്‌ മുതലുള്ള നമ്പരുകളും നൽകും. 

ജൻറം ബസുകളിൽ ജെഎൻ സീരിയലിൽ ഉള്ള ബോണറ്റ് നമ്പരുകൾ വലത് വശത്തും, സിറ്റി സർക്കുലർ (സിസി, സിറ്റി ഷട്ടിൽ (സിഎസ്‌) എന്നീ അക്ഷരങ്ങൾ ഇടത് വശത്തും പതിക്കുകയും ചെയ്യും.