മകളുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി, ദമ്പതികളെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2022 09:21 AM  |  

Last Updated: 24th February 2022 09:21 AM  |   A+A-   |  

couples_went_missing

നെടുമങ്ങാട് നിന്ന് കാണാതായ കെ ലീല, ആര്‍ രവി


നെടുമങ്ങാട്: മകന്റെ വീട്ടിൽ നിന്ന് മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ദമ്പതികളെ കാണാനില്ല. നെടുമങ്ങാട് പുലിപ്പാറ ആർഎസ് ഭവനിൽ ആർ രവി (72), ഭാര്യ കെ ലീല (64) എന്നിവരെയാണ് കാണാതായത്. ഫെബ്രുവരി 20 വൈകിട്ട് മുതലാണ് ഇവരെ കാണാതായിരിക്കുന്നത്.  

നേരത്തെ തമിഴ്നാട്ടിൽ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവർ. മൂന്ന് മാസം മുൻപാണ് പുലിപ്പാറയിലെ മകന്റെ വീട്ടിലേക്ക് എത്തിയത്. 20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകൾ എൽ രഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് ഇവർ ഇറങ്ങിയത്.  ഒരു ഓട്ടോയിൽ കയറി നെടുമങ്ങാട് എത്തിയതായി കണ്ടവരുണ്ട്.  

എന്നാൽ നെടുമങ്ങാട് നിന്ന് ഇവർ എങ്ങോട്ട് പോയതായി ഒരു വിവരവും ഇല്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് പോയത്. അതിനാൽ പൊലീസ് അന്വേഷണവും ഫലം കാണുന്നില്ല. വസ്ത്രങ്ങൾ ഉൾപ്പെടെ ഇവരുടെ സാധനങ്ങൾ ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് മകൻ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിലും തമിഴ്നാട്ടിലും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.