ജന്മദിനത്തില്‍ പിതാവിനൊപ്പം മധുരം വാങ്ങാന്‍ പോയി, 11കാരി വാഹനാപകടത്തില്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2022 08:38 AM  |  

Last Updated: 24th February 2022 08:44 AM  |   A+A-   |  

student_died_in_an_accident

മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച ദീപിക


 

മഞ്ചേശ്വരം: ജന്മദിനത്തിൽ മധുരം വാങ്ങാൻ പോകവെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. പിതാവിനൊപ്പം മധുരം വാങ്ങാൻ പോകുകയായിരുന്ന ദീപിക(11)ആണ് മരിച്ചത്. 

കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകളാണ് ദീപിക. അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുകയായിരുന്നു. ഈ സമയം എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്.

 പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ദീപിക. സംഭവസ്ഥലത്ത് വെച്ച് തന്നെ ദീപിക മരിച്ചു.‌