മരണവീട്ടിലെത്തിയ മൂന്നു വയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

ബന്ധുവിന്റെ മരണ വീട്ടിലെത്തിയ മൂന്നു വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
hand of a kid
പ്രതീകാത്മക ചിത്രം
Updated on
1 min read

കുമളി: ബന്ധുവിന്റെ മരണ വീട്ടിലെത്തിയ മൂന്നു വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെജി പെട്ടി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. 

വ്യാഴാഴ്ച രാത്രിയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

കുട്ടി കാല്‍വഴുതി കുളത്തില്‍ വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായതിന് ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളെന്ന് കുമളി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com