പിണറായിയുടെ കണ്ണ് കമ്മീഷനില്‍; സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിയും;  കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 07:04 PM  |  

Last Updated: 04th January 2022 07:13 PM  |   A+A-   |  

sudhakaran

കെ സുധാകരന്റെ വാര്‍ത്താ സമ്മേളനം/ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: കെ - റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് ആരോടും പ്രതിബദ്ധതയില്ല. കെ - റെയിലിനായി മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും. പിണറായിയുടെ കണ്ണ് കമ്മീഷന്‍ ലക്ഷ്യമിട്ടാണ്. ഇതിലൂടെ 5 ശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യം, ലാവ്‌ലിന്‍ നേട്ടമോര്‍ത്താണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം അണികള്‍ പോലും കെ റെയിലിനെ എതിര്‍ക്കും. കാലഹരണപ്പെട്ട പദ്ധതിയാണിതെന്നും സുധാകരന്‍ പറഞ്ഞു