കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് ഗുണമല്ല; സിപിഐയെ തള്ളി കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 01:08 PM  |  

Last Updated: 04th January 2022 01:12 PM  |   A+A-   |  

kodiyeri

കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം

 


ഇടുക്കി: സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന് മാത്രമേ ഗുണകരമാവൂയെന്ന് കോടിയേരി പറഞ്ഞു. രാജ്യത്ത് ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് പ്രധാനം. പ്രാദേശിക കക്ഷികള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം ബിനോയ് വിശ്വത്തെ അനുകൂലിച്ച് സിപിഐ മുഖപത്രം മുഖപ്രസംഗം എഴുതി. രാജ്യത്ത് രാഷ്ട്രീയ ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് മുഖപ്രസംഗം പറയുന്നു. കോണ്‍ഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകള്‍ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കും. കമ്യുണിസ്റ്റ് ഇടത് പാര്‍ട്ടികളുടേത് മാത്രമായ ദേശീയ ബദല്‍ അസാധ്യം എന്നും ജനയുഗം പറയുന്നു.