പുലര്‍ച്ചെ ദേശീയപാതയില്‍ അപകടം: കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 10:49 AM  |  

Last Updated: 04th January 2022 11:50 AM  |   A+A-   |  

sn puram accident

അപകടത്തില്‍ തകര്‍ന്ന കാര്‍

 

തൃശൂര്‍: ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി രേഷ്മയാണ്‌ മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

കൊടുങ്ങല്ലൂരില്‍ നിന്നും കൊല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ക്വാളിസ് കാറുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.ബി സുനിയുടെ നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാറിന്റെ മൂന്ന് ഡോറുകളും മുറിച്ചുനീക്കിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.