മദ്യപിച്ച് തീർഥാടന ഡ്യൂട്ടിക്കെത്തി, വിഡിയോ വൈറലായി; പൊലീസുകാരന് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 06:41 AM  |  

Last Updated: 06th January 2022 06:52 AM  |   A+A-   |  

police suspended

പ്രതീകാത്മക ചിത്രം

 

കോട്ടയം; തീർഥാടന സ്പെഷല്‍ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫിസർ എസ്. ശ്രീനാഥിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ സസ്പെൻഡ് ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷനിലെ സിപിഒയാണ് ശ്രീനാഥ്. 

എരുമേലിയിലെ മണ്ഡല–മകര വിളക്ക് ഡ്യൂട്ടിക്കാണ് ശ്രീനാഥിനെ നിയമിച്ചിരുന്നത്. ചൊവ്വാഴ്ച മദ്യപിച്ച് റോഡിൽ ഡ്യൂട്ടിക്കായി നിൽക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.