കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 07:21 PM  |  

Last Updated: 06th January 2022 07:21 PM  |   A+A-   |  

KOZHIKODE accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പന്തീരാങ്കാവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കാര്‍ തകര്‍ന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി.

ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയിലാണ് സംഭവം. ഗുഡ്‌സ് ഓട്ടോയും അപകടത്തില്‍പ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു തൊണ്ടയാട് രാമനാട്ടുകര റോഡില്‍ ഏറെനേരം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.