12 ദിവസം കൊണ്ട് 50 ശതമാനം; ഏഴര ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി കേരളം 

97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് മുന്നിൽ
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടക്ക്​ പ്രായമുള്ള പകുതിയിലധികം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചതെന്നും 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. 

97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് മുന്നിൽ. തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂർ 73,803, വയനാട് 24,415, കാസർകോട്​ 27,642 എന്നിങ്ങനെയാണ്​ മറ്റു ജില്ലകളിലെ കണക്ക്​.

സംസ്ഥാനത്ത് 1,67,813 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് വാക്‌സിൻ നൽകിയത്. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കോവിഡ് മുന്നണി പോരാളികൾ, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. 18 വയസിന് മുകളിൽ വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേർക്ക് (2,66,24,042) ഒരു ഡോസ് വാക്‌സിനും 82.27 ശതമാനം പേർക്ക് (2,19,73,681) രണ്ട് ഡോസ് വാക്‌സിനും നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com