ഭാര്യയുമായി വഴക്ക്‌; യുവാവ് ആത്മഹത്യ ചെയ്തു, പിന്നാലെ മരുമകളുടെ വീട്ടിലെത്തി പിതാവും തീകൊളുത്തി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2022 09:15 AM  |  

Last Updated: 19th January 2022 09:15 AM  |   A+A-   |  

angamaly_suicide_death

അങ്കമാലിയില്‍ ആത്മഹത്യ ചെയ്ത ആന്റോ, ആന്റോയുടെ പിതാവ് ആന്റണി


അങ്കമാലി: ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. പിന്നാലെ മകൻറെ വേർപ്പാടിൽ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തി തീകൊളുത്തി മരിച്ചു. 

കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടിൽ ആൻറണി (72), മകൻ ആൻറോ (32) എന്നിവരാണ് മരിച്ചത്. ആന്റോ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വീടിനടുത്തെ വേങ്ങൂർ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ആൻറണി ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെ ആൻറുവിൻറെ ഭാര്യ വീടായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടിലെത്തി വീട്ടുമുറ്റത്ത് നിന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച്‌ കത്തിച്ചു.

2018ലായിരുന്നു ആൻറുവും നിയയുമായുള്ള വിവാഹം നടന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. രണ്ട് വർഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും അകന്ന് കഴിയാൻ തുടങ്ങി.​ വീട്ടുകാരും ഇടവകക്കാരും പൊതുപ്രവർത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കഴിഞ്ഞ മാസമാണ് ആന്റു നാട്ടിലെത്തിയത്

വിദേശത്തായിരുന്നു ആൻറു ഭാര്യയുമായുള്ള പിണക്കം തീർക്കാനാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. പല രീതിയിൽ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആൻറു. മകൻറെ മരണം അറിഞ്ഞയുടൻ വീട്ടിൽ നിന്നിറങ്ങിയ ആൻറണി പെട്രോൾ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. 

കപ്പേള കവലയിൽനിന്ന് ഇടവഴിയിലൂടെ കാൽനടയായാണ് ആൻറണി ജോസിൻറെ വീട്ടിലത്തെി. ഗേറ്റ് തുറന്ന ആൻറണി ജോസും കുടുംബവും നോക്കിനിൽക്കെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ആൻറണി തീകൊളുത്തിയത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. 

സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഏജൻസികളും നടപടി പൂർത്തിയാക്കി. രാത്രിയോടെയാണ് ആൻറണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.