കോവിഡ് വ്യാപനം: പിഎസ് സി പരീക്ഷകള്‍ മാറ്റി
By സമകാലിക മലയാളം ഡെസ്ക് | Published: 21st January 2022 02:20 PM |
Last Updated: 21st January 2022 02:20 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ജനുവരി 23, 30 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ് സി പരീക്ഷകളാണ് മാറ്റിവെച്ചത്. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും മാറ്റിയിട്ടുണ്ട്.
ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കും മാറ്റി. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ് സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.