കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം നാടകീയമായി പൊലീസ് പിടികൂടി; 'പൊട്ടിക്കാൻ' എത്തിയ കൊടുവള്ളി സംഘവും കസ്റ്റഡിയില്‍

കൊടുവള്ളി സംഘത്തില്‍പ്പെട്ട റഫീഖ്, നിസാര്‍ എന്നീ രണ്ടുപേരെയും പൊലീസ് പിടികൂടി
കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം
കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി. ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. രാത്രി രണ്ടരയോടെ അബുദാബിയില്‍ നിന്നും വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തിലാണ് തിരൂര്‍ നിറമരുതൂര്‍ സ്വദേശിയായ ഷക്കീബ് എന്ന യാത്രക്കാരന്‍ സ്വര്‍ണമിശ്രിതം കടത്തിക്കൊണ്ടുവന്നത്. 

മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിക്കൊണ്ടു വന്നത്. വിമാനം ഇറങ്ങി പുറത്തു വന്ന് കാര്‍ പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോള്‍, കടത്തിക്കൊണ്ടു വന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിനായി ആറംഗ കൊടുവള്ളി സംഘം എത്തി. അവരും യാത്രക്കാരനും തമ്മിലുള്ള പിടിവലി കണ്ടാണ് എയ്ഡ്‌പോസ്റ്റിലെ പൊലീസുകാര്‍ ഇടപെട്ടത്. 

കൊടുവള്ളി സംഘത്തില്‍പ്പെട്ട റഫീഖ്, നിസാര്‍ എന്നീ രണ്ടുപേരെയും പൊലീസ് പിടികൂടി. ഇവരില്‍ നിന്നും രണ്ടുലക്ഷം രൂപയും മൂന്നു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com