'വൈറസ് സിനിമാ തിയേറ്ററിൽ മാത്രമാണോ കയറുന്നത്; ബാറുകളും മാളുകളും പ്രവർത്തിക്കുന്നുണ്ട്'- നിയന്ത്രണത്തിന് എതിരേ ഫിയോക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2022 09:23 PM  |  

Last Updated: 24th January 2022 09:23 PM  |   A+A-   |  

cinema theatre opening

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ 'സി' കാറ്റഗറിയിൽ ഉൾപ്പെടുത്തി സിനിമാ തിയേറ്ററുകൾ അടയ്ക്കാനുള്ള തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രം​ഗത്ത്. നീതികരിക്കാനാകാത്ത തീരുമാനമാണ് ഇതെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പ്രതികരിച്ചു. 

മാളുകളും ബാറുകളും പ്രവർത്തിക്കുന്നുണ്ട്. വൈറസ് തിയേറ്ററിൽ മാത്രം കയറും എന്നത് എന്ത് യുക്തിയാണെന്നും അദ്ദേഹം ചോദിച്ചു. 

ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് വൈറസ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്താൻ താരുമാനിച്ചത്. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തിയേറ്ററുകൾ ജിമ്മുകൾ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. 

സ്‌കൂളുകളിൽ 40ശതമാനത്തിൽ കൂടുതൽ കുട്ടികൾക്ക് രോഗം ഉണ്ടായാൽ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്‌സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.