സ്കൂട്ടറിൽ 85 കിലോ കഞ്ചാവ് കടത്താൻ ശ്രമം; യുവാക്കളെ കൈയോടെ പൊക്കി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2022 08:58 PM  |  

Last Updated: 24th January 2022 08:58 PM  |   A+A-   |  

Police arrest youths

പിടിയിലായവർ

 

തൃശൂർ: സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ. വാഹന പരിശോധനക്കിടെയാണ് ചാലക്കുടി പൊലീസ് ഇവരെ പിടികൂടിയത്. മേലൂർ മുള്ളൻപാറ തോട്ടാപ്പിള്ളി ജൂവൽ(22), ചാലക്കുടി മാളക്കാരൻ ആഗ്നൽ (21)എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു 85കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ട് ചാലക്കുടി സൗത്ത് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. എസ്എച്ച്ഒ കെഎസ് സന്ദീപ്, എസ്ഐമാരായ എംഎസ് ഷാജൻ, സിവി ഡേവിസ്, എഎസ്ഐ സതീശൻ, സീനിയർ സിപിഒ ഷിജു പൂലാനി, സിപിഒ ഷാജു എന്നിവരായിരുന്നു സംഘത്തിൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി.