വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം, കൊല്ലത്ത് യുവാവിനെ മര്‍ദ്ദിക്കാന്‍ പട്ടാളക്കാരന്റെ ക്വട്ടേഷന്‍; ഏഴുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2022 07:52 PM  |  

Last Updated: 25th January 2022 07:52 PM  |   A+A-   |  

beaten

പ്രതീകാത്മക ചിത്രം

 

കൊല്ലം: യുവാവിനെ മര്‍ദ്ദിക്കാന്‍ പട്ടാളക്കാരന്‍ ക്വട്ടേഷന്‍ നല്‍കി. വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ മര്‍ദ്ദിക്കാന്‍ പട്ടാളക്കാരന്‍ ക്വട്ടേഷന്‍ നല്‍കിയത്. യുവാവിനെ സംഘം ക്രൂരമായാണ് മര്‍ദ്ദിച്ചത്.

കരുനാഗപ്പളളിയിലാണ് സംഭവം. യുവാവിനെ ആക്രമിച്ച പത്തംഗ അക്രമി സംഘത്തിലെ ഏഴു പേരെ പൊലീസ് പിടികൂടി. കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശിയായ യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.