കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കണ്ടക്ടറുടെ കൈക്ക് പരിക്കേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 02:30 PM  |  

Last Updated: 27th January 2022 02:30 PM  |   A+A-   |  

ticket machine

തീപിടിച്ച് പൊട്ടിത്തെറിച്ച ടിക്കറ്റ് മെഷീൻ/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടറുടെ കൈക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും സുല്‍ത്താന്‍ബത്തേരിക്ക് വന്ന ബസിന്റെ കണ്ടക്ടര്‍ക്കാണ് പരിക്കേറ്റത്. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷിനാണ് പൊട്ടിത്തെറിച്ചത്. 

കണ്ടക്ടർ പെരുമ്പാവൂര്‍ സ്വദേശി എംഎം മുഹമ്മദിന്റെ കൈക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ എട്ടുമണിയോടെ ജീവനക്കാരുടെ സ്‌റ്റേ റൂമില്‍ വെച്ചായിരുന്നു സംഭവം. മെഷീന്‍ പൂര്‍ണമായി കത്തിനശിച്ചു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

സംഭവത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ ടിക്കറ്റ് മെഷീന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.