ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു; കരിപ്പൂരില്‍ 49 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇരുവരും ശ്രമിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1030 ഗ്രാം സ്വര്‍ണ മിശ്രിതവും, ഷാര്‍ജയിലേക്ക് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ച 8 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. 

ദുബായില്‍നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കോഴിക്കോട് വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 427 ഗ്രാം സ്വര്‍ണ മിശ്രിതവും, 6.55ന് ഷാര്‍ജയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന കുറ്റിയാടി സ്വദേശിയില്‍നിന്ന് 603 ഗ്രാം സ്വര്‍ണ മിശ്രിതവും ആണ് പിടികൂടിയത്.

ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇരുവരും ശ്രമിച്ചത്. വിപണിയില്‍ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും. 29ന് 12.30ന് ഷാര്‍ജയിലേക്കു പോകാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്ത കൊയിലാണ്ടി സ്വദേശിയില്‍ നിന്നാണ് ഏകദേശം 8 ലക്ഷത്തോളം രൂപയ്ക്കു തുല്യമായ 39,950 സൗദി റിയാലും 100 ഒമാന്‍ റിയാലും പിടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com