ഓഫീസ് ആക്രമിച്ചത് കുട്ടികള്‍; അവരോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 03:34 PM  |  

Last Updated: 01st July 2022 05:18 PM  |   A+A-   |  

RAHUL

രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം

 


കല്‍പ്പറ്റ: വയനാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയത്.

കല്‍പ്പറ്റയിലെ ഓഫീസ് അക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെതാണ്. അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വൈകീട്ട് കല്‍പ്പറ്റയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ നടക്കുന്ന ജനകീയസദസ് രാഹുല്‍ ഉദ്ഘാടനം ചെയ്യും.

ഈ വാർത്ത കൂടി വായിക്കാം 

സമരം നിര്‍ത്തിവെക്കണം, കുറച്ചു കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനവും വേണ്ട; കെഎസ്ആര്‍ടിസി സംഘടനകളോട് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ