ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം: അപേക്ഷാ തീയതി  നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 06:54 PM  |  

Last Updated: 02nd July 2022 06:54 PM  |   A+A-   |  

schools

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സിബിഎസ്‌സി/ ഐസിഎസ്‌സി അഫിലിയേറ്റഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനായുള്ള അപേക്ഷാ തീയതി നീട്ടി. ജൂലൈ 15വരെയാണ് നീട്ടിയിരിക്കുന്നത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 

അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 'എന്നാല്‍ നിങ്ങളുടെ പേര് പറയാം'; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെ ചോദ്യം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ