തമാശയല്ല, കഠിനാധ്വാനത്തിന്റെ ഫലം; 'എ പ്ലസ്' പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 11:12 AM  |  

Last Updated: 02nd July 2022 11:12 AM  |   A+A-   |  

v_sivankutty

വി ശിവന്‍കുട്ടി/ഫയല്‍

 

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ചു താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെ എ പ്ലസ് ഗ്രേഡ് തമാശയെന്ന പരാമര്‍ശത്തിലാണ് വിശദീകരണം. 

കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം. ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യ്ാഖ്യാനിക്കുകയായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചത് ഇങ്ങനെ: 'കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായിരുന്നു. ഈ വര്‍ഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്' 

1,25,509 പേരാണ് കഴിഞ്ഞവര്‍ഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വര്‍ഷം മൂന്നിലൊന്നായി കുറഞ്ഞു. 44,363 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ബോണസ് പോയിന്റ് വേണ്ട, നീന്തല്‍ സര്‍ട്ടിഫിക്കറ്റിനും ആനുകൂല്യം നല്‍കരുതെന്ന് കമ്മിഷന്‍


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ