പുത്തന്‍ ബൈക്കും കൂടുതല്‍ സ്ത്രീധനവും വേണം; യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 07:41 AM  |  

Last Updated: 02nd July 2022 07:41 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ഓയൂർ: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഏപ്രിൽ 27നാണ് ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ചത്. 

യുവതിയുമായി പ്രണയത്തിലായിരുന്നു അനീഷ്. പിന്നാലെ ബന്ധുക്കൾക്കൊപ്പം  യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. എന്നാൽ
സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഉടൻ വിവാഹം നടത്താൻ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാൽ മതിയെന്ന് അനീഷിന്റെ വീട്ടുകാർ പറഞ്ഞതോടെ ആറു മാസം കഴിഞ്ഞ് വിവാഹം നടത്താൻ നിശ്ചയിച്ചു. 

എന്നാൽ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തി. യുവതി മരിച്ച ദിവസവും അനീഷ് ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സ്ത്രീധനവും പുത്തൻ ബൈക്കും വേണമെന്നായിരുന്നു അനീഷിന്റെ നിലപാട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് ആത്മഹത്യാപ്രേരണയ്ക്കാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. ‌

ഈ വാർത്ത കൂടി വായിക്കാം 

'കൃപേഷിനെ അരിഞ്ഞ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല'; മണ്ണാര്‍ക്കാട് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ