പരുത്തിപ്പള്ളിയില്‍ 9 ചന്ദന വിഗ്രങ്ങള്‍ കാണാതായി; നഷ്ടമായത് വനം വകുപ്പിന്റെ സ്‌ട്രോങ് റൂമില്‍ നിന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 09:14 AM  |  

Last Updated: 03rd July 2022 09:14 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പരുത്തിപ്പള്ളി: വനം വകുപ്പിന്റെ സ്ട്രോങ് റൂമിൽ നിന്ന് ചന്ദന വിഗ്രഹങ്ങൾ കാണാതായി. 9 വിഗ്രഹങ്ങളാണ് കാണാതായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം. 

8 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്. 2016ലെ കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് ഇത്. കേസിലെ വിചാരണ നടക്കുകയാണ്. 

കോടതിയിൽ ഹാജരാക്കാൻ വേണ്ടി തുറന്നപ്പോഴാണ് തൊണ്ടു മുതൽ കാണാതായത് അറിയുന്നത്. സംഭവത്തിൽ പൊലീസിന് റിപ്പോർട്ട് കൈമാറാൻ വനംവകുപ്പ് മേധാവി പരുത്തിപ്പള്ളി  റേഞ്ച് ഓഫിസർക്ക് നിർദേശം നൽകി.

ഈ വാർത്ത കൂടി വായിക്കാം 

വയനാട്ടില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ