പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 07:35 PM  |  

Last Updated: 03rd July 2022 07:57 PM  |   A+A-   |  

pc george sexual harassment case

പരാതിക്കാരി മാധ്യമങ്ങളെ കാണുന്നു

 


കൊച്ചി: പീഡനക്കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി. ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും. മോശക്കാരിയാണെന്ന് വരുത്തിതീര്‍ത്താലും പറയാനുള്ളതെല്ലാം പറയുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

പിസി ജോര്‍ജിനെതിരെ രണ്ടാഴ്ച മുന്‍പ് തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയത്. ചികിത്സയുടെ ഭാഗമായി കീമോ തൊറാപ്പി ഉള്‍പ്പടെ ചെയ്യുന്നയാളാണ് താനെന്നും പരാതിക്കാരി പറഞ്ഞു. 

സ്വപ്‌നയുടെ കാര്യം തെളിവുകളില്ലെങ്കില്‍ പറയാന്‍ തന്നെ കിട്ടില്ലെന്ന് പിസി ജോര്‍ജിനോട് തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും തുടങ്ങിയത്. അന്ന് മുറിയില്‍ നടന്നത് എന്തെല്ലാമെന്ന് ഞാന്‍ പറയും. പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ ശ്രമിച്ചിരുന്നതായും പരാതിക്കാരി പറഞ്ഞു. അന്നുണ്ടായ ദുരനുഭവങ്ങളാണ് താന്‍ പരാതിയില്‍ പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു

പിസി ജോര്‍ജ് അപവാദം പറയുന്നത് നിര്‍ത്തണം. പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റെതു തന്നെയാണ്. രാഷ്ട്രീയമായി തന്നെ ഇതിലേക്ക് വലിച്ചഴിയ്ക്കരുത്. പിസി ജോര്‍ജിനെതിരെയുള്ള കേസില്‍ പൊലീസിനെയും കോടതിയെയും പറ്റി തനിക്ക് പരാതിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സോളർ പ്രതിയുടെ പീഡന പരാതിയിൽ പി.സി.ജോർജിനെ പൊലീസ് അറസ്റ്റു ചെയ്തത്. പരാതി ലഭിച്ചു 3 മണിക്കൂർ 10 മിനിറ്റിനകമായിരുന്നു അറസ്റ്റ്. കോടതി ജാമ്യം അനുവദിച്ചതോടെ രാത്രിയോടെ പിസി ജോർജ് പുറത്തിറങ്ങി.

ഈ വാർത്ത കൂടി വായിക്കാം

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പൊലീസ് പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ