പാലക്കാട്: പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജന്റെ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന്റെ സമാപന സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുഖ്യമന്ത്രി ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ എത്രയോ മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഏതെങ്കിലും മുഖ്യമന്ത്രിയെ കുറിച്ച് പിണറായി വിജയന് എതിരെ പറയുന്നതുപോലെ പറഞ്ഞിട്ടുണ്ടോ? അച്യുതാനന്ദനും ഇഎംഎസും നായനാരും കേരളം ഭരിച്ചു. ഞങ്ങളെപ്പോഴും അവര്‍ കൊള്ളക്കാരാണ് എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല, എന്തുകൊണ്ട് പിണറായി വിജയനെ കുറിച്ച് മാത്രം പറയുന്നു? അതില്‍ വസ്തുത ഉള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്.'- കെ സുധാകരന്‍ പറഞ്ഞു.
'ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ വന്നിട്ടില്ല. ഇതുപോലെ ഒരു ഏകാധിപതിയെ കണ്ടിട്ടില്ല. ഇത്രയും നാറിയ ഒരുപാട് ആരോപണങ്ങള്‍ അലങ്കാരങ്ങളാക്കി അദ്ദേഹം ഇപ്പോഴും നടക്കുന്നു എന്നതാണ് അത്ഭുതം. പരാതികളും ആരോപണങ്ങളും ഒക്കെ കേട്ടിട്ട് അദ്ദേഹത്തിന് ഒരു ഉളുപ്പുമില്ല.'-കെ സുധാകരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates