മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില!; വലിയഴീക്കല്‍ പാലത്തില്‍ വീണ്ടും അഭ്യാസപ്രകടനം, ആര്‍ച്ചിലൂടെ നടത്തം 

ആലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ വീണ്ടും അഭ്യാസപ്രകടനം
വലിയഴീക്കല്‍ പാലത്തില്‍ ആര്‍ച്ചിലൂടെ നടന്നുകയറുന്ന യുവാക്കളുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം
വലിയഴീക്കല്‍ പാലത്തില്‍ ആര്‍ച്ചിലൂടെ നടന്നുകയറുന്ന യുവാക്കളുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം

ആലപ്പുഴ: ആലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ വീണ്ടും അഭ്യാസപ്രകടനം. ഇത്തവണ പാലത്തിന്റെ 12 മീറ്റര്‍ പൊക്കമുള്ള ആര്‍ച്ചിലൂടെ നടന്നുകയറുന്ന യുവാക്കളുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വലിയഴീക്കല്‍ പാലത്തില്‍ ബൈക്കില്‍ യുവാക്കള്‍ മത്സരയോട്ടം നടത്തിയത്. അന്ന് കാറില്‍ ഇടിക്കാതെ തലനാരിഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാലത്തില്‍ മറ്റൊരു അഭ്യാസ പ്രകടനം അരങ്ങേറിയത്.

രണ്ടു യുവാക്കള്‍ ആര്‍ച്ചിലൂടെ നടന്നുകയറുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇവര്‍ ആരാണ് എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഇവര്‍ നടന്നുകയറുമ്പോള്‍ താഴെ നിന്ന് രണ്ട് പേര്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പാലത്തില്‍ മത്സരയോട്ടം നടത്തിയവരെ പൊലീസ് താക്കീത് നല്‍കി വിട്ടിരുന്നു. ഇവരുടെ ലൈസന്‍സ് റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് പാലത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ബോധവത്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലത്തില്‍ അഭ്യാസപ്രകടനം നടന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com