കോട്ടയത്ത് മരം വീണ് കാര്‍ തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 05:07 PM  |  

Last Updated: 03rd July 2022 05:07 PM  |   A+A-   |  

wind

പ്രതീകാത്മക ചിത്രം

 

കോട്ടയം: പൊന്‍പള്ളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

മരം വീണ സമയത്ത് പരിസരത്തും കാറിനുള്ളിലും ആരും ഇല്ലാതിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി. കോട്ടയത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.

കഴിഞ്ഞദിവസം മലപ്പുറത്തും സമാനമായ സംഭവം ഉണ്ടായി. ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീഴുകയായിരുന്നു. കൊളത്തൂര്‍ വളാഞ്ചേരി റോഡിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വിളയൂര്‍ കരിങ്ങനാട് സ്വദേശി  അല്‍ത്താഫ് (31), ഭാര്യ നാഫിയ (23), മകന്‍ അഫ്ദല്‍ (4) എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. 

ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാല്‍ മരത്തോടൊപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. അര മണിക്കൂറോളം കുടുംബം പുറത്തിറങ്ങാനാവാതെ കാറിനുള്ളില്‍ കുടുങ്ങി. ഒരുവശത്തെ മരം നീക്കി ഡോര്‍ തുറന്ന് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നെന്ന് രക്ഷപ്പെട്ട അല്‍ത്താഫ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ നിര്‍ത്തണം, ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, ഏത് നിമിഷവും കൊല്ലപ്പെടാം';  സ്വപ്‌ന സുരേഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ