ഓടിക്കൊണ്ടിരു കാറിനു മുകളിൽ ആൽമരം വീണു; ദമ്പതികളും നാല് വയസുകാരനും അദ്ഭുതകരമായി രക്ഷപ്പെട്ടു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 08:37 AM  |  

Last Updated: 03rd July 2022 08:37 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. കൊളത്തൂർ–വളാഞ്ചേരി റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. കാറിലുണ്ടായിരുന്ന വിളയൂർ കരിങ്ങനാട് സ്വദേശി  അൽത്താഫ് (31), ഭാര്യ നാഫിയ (23), മകൻ അഫ്‌ദൽ (4) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 

ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ മരത്തോടൊപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. അര മണിക്കൂറോളം കുടുംബം പുറത്തിറങ്ങാനാവാതെ കാറിനുള്ളിൽ കുടുങ്ങി. ഒരുവശത്തെ മരം നീക്കി ഡോർ തുറന്ന് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നെന്ന് രക്ഷപ്പെട്ട അൽത്താഫ് പറഞ്ഞു. 

എടയൂർ റോഡിലെ ഭാര്യവീട്ടിൽ പോയി മടങ്ങുകയായിരുന്നു അൽത്താഫും കുടുംബവും. കാറിന് മുകളിലേക്ക് ശക്തിയിൽ എന്തോ വന്ന് വീഴുകയായിരുന്നു. മുന്നിലേക്കും പിന്നിലേക്കും നോക്കിയപ്പോൾ ആകെ മരവും ചില്ലകളും മൂടിയ നിലയിലായിരുന്നു. ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈദ്യുതി ഇല്ലാതിരുന്നതാണ് രക്ഷയായതെന്നും അൽത്താഫ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം 

കാലവർഷം കനക്കും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ