കാലവർഷം കനക്കും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 07:53 AM  |  

Last Updated: 03rd July 2022 07:53 AM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ പെയ്യാൻ സാധ്യത. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയാണ് അലർട്ടുള്ളത്. 

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ  അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയുണ്ട്. ജൂലൈ 5 ,6 തീയതികളിൽ  ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

കാലവർഷം ഇന്നലെ രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. പതിവിലും ആറ് ദിവസം മുമ്പെയാണ് ഇക്കുറി കാലവർഷം രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

വയനാട്ടില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ