പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നു; വ്യാഴാഴ്ച വരെ വ്യാപക മഴ, ഇടി മിന്നൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 10:15 AM  |  

Last Updated: 03rd July 2022 10:15 AM  |   A+A-   |  

Heavy rains expected in the state today

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യപകമായ മഴ തുടരാൻ സാധ്യത.

ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ  വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം  ശക്തമായ  മഴക്കും  ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ