കലക്ടറേറ്റില്‍ ജീവനക്കാര്‍ക്ക് നേരെ നിറതോക്ക് ചൂണ്ടി വയോധികന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 09:46 PM  |  

Last Updated: 04th July 2022 09:46 PM  |   A+A-   |  

air gun firing

പ്രതീകാത്മക ചിത്രം


 

കൊച്ചി: കാക്കനാട് കലക്ടറേറ്റില്‍ വയോധികന്‍ ജീവനക്കാര്‍ക്കു നേരെ തോക്കു ചൂണ്ടി. നിറതോക്കുമായാണ് ഇയാള്‍ കലക്ടറേറ്റില്‍ കടന്നത്. പൊലീസ് പിടികൂടി പരിശോധിച്ചപ്പോള്‍ തോക്കിനകത്ത് എട്ടു വെടിയുണ്ടകള്‍ ഉണ്ടായിരുന്നു.

തോക്ക് ലൈസന്‍സ് പുതുക്കാനാണ് ഇയാള്‍ എത്തിയതെന്നു പറയുന്നു. വയോധികനെയും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തില്ല. ഇയാള്‍ക്കു തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

ഈ വാർത്ത കൂടി വായിക്കാം 'പരാതി നൽകാൻ വൈകിയതിൽ ദുരൂഹത'- പിസി ജോർജിനെതിരായ പീഡന കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ