ഏത് സ്റ്റേഷനില്‍ നിന്നും എത്രവേണമെങ്കിലും യാത്ര ചെയ്യാം; പ്രത്യേക പാസുകളുമായി കൊച്ചി മെട്രോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 08:11 PM  |  

Last Updated: 04th July 2022 08:11 PM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: പ്രതിവാര, പ്രതിമാസ യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ. വീക്ക്‌ലി പാസ്സിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഈടാക്കുക. ഒരാഴ്ച്ചക്കാലം ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്ര പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തില്‍ പരിധികളില്ലാതെ ഉപയോഗിക്കാനാകും.

നാളെ മുതല്‍ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഈ യാത്രാ പാസുകള്‍ ലഭ്യമാകും. ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ പുതിയ യാത്രാ പാസുകളും പൊതുജനങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ ഈ പാസ്സുകള്‍ റീചാര്‍ജ്ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം.

ഈ വാർത്ത കൂടി വായിക്കാം  പ്ലസ് വൺ പ്രവേശനം വൈകും

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ